ഒരു നിമിഷം മിഴിപൂട്ടി ഉമ്മയെ ഒന്ന് ധ്യാനിക്കുക.ഉമ്മ ഇതാ ഒരു സ്നേഹനാളമായി എന്റെ മുന്‍പില്‍.മാറോട് ചേര്‍ത്ത് നെറുകയില്‍ മുത്തമിട്ട് വാത്സല്യപൂര്‍വം വാരിപുണരുന്ന ഉമ്മ.കണ്‍കോണുകളില്‍ ഒരു നനവ് പടരുന്നു.ഹാ, എത്ര മനോഹരം ആ ഓര്‍മ്മ പോലും.ഉമ്മയെന്ന പദമെത്ര സുന്ദരം.നാവിന്‍ തുമ്പില്‍ മധുരം കിനിയുന്ന ഒരേയൊരു വാക്ക്.ഉമ്മയെന്ന പദത്തിനു തുലനം ചെയ്യാവുന്ന ഒരേയൊരു വാക്കേയുള്ളൂ ഭൂമിയില്‍. അത് സ്നേഹമെന്ന വാക്കു മാത്രം. ഭൂമിയില്‍ ഒരു അളവുകോലിനും അളക്കാനാവില്ല ഉമ്മയുടെ സ്നേഹത്തെ.ഉമ്മയെന്നാല്‍ സ്നേഹമെന്നര്‍ത്ഥം ഉമ്മയെന്നാല്‍ ക്ഷമയെന്നര്‍ത്ഥം ഉമ്മയെന്നാല്‍ നന്മ മാത്രംജന്മം കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു സ്ത്രീക്കും ഒരുമ്മയാകാനാവില്ല. അല്പം സ്നേഹം, കരുണ, കരുതല്‍, ഇവയൊക്കെ ഉണ്ടെങ്കില്‍ ആര്‍ക്കും ഒരുമ്മയാകാം, ഒരു കുഞ്ഞിനെ ദൈവം നാവിന്‍ തുമ്പില്‍ എഴുതിവിട്ട ഒറ്റവാക്കേയുള്ളു, ഉമ്മയെന്ന വാക്ക്.ആദ്യമായി കരയുമ്പോള്‍ ‘മ്മ’ എന്നു വിളീച്ചാണത് തന്റെ സാന്നിദ്ധ്യമറീയിക്കുക.ദൈവത്തിന്റെ സ്നേഹത്തെ ഉമ്മയുടെ സ്നേഹത്തോടാണ് ഉപമിക്കുക. മറീച്ചുമാകാം.‘പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ലെന്ന്’ ഒരു ദൈവം എഴുതിവച്ചിരിക്കുന്നു.ഒരു വീടിന്റെ കാവല്‍ വിളക്കാന്നുമ്മ ...
Wednesday, December 2, 2009
Subscribe to:
Post Comments (Atom)



13 comments:
നന്നായിരിക്കുന്നു......
@ സാബിദ താങ്ക്സ്
ഉസരയിട്ടുന്റ്റ്
@ കുട്ടി താങ്ക്സ് നീ ആരാ എന്നേ ഉശാരക്കാന്‍ ഹി ഹി
ആദ്യ പോസ്റ്റ് ഉമ്മയില്‍ തന്നെ തുടങ്ങിയത് നന്നായി
ആശംസകള്‍
@ ചെറുവാടി താങ്ക്സ്
ijj kollalo thodakkam thanne ummane kondu paranjathu nannayitto
ഉമ്മയ്ക്കൊരുമ്മ...
നന്നായി പപ്പടം..
ഷബീര്‍ ഭായ്
ഖത്തര്‍ ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് സംസാരിക്കാന്‍ ഒന്ന് മെയില്‍ അയക്കാമോ ?
ഇസ്മയില്‍ കുറുമ്പടി (തണല്‍ )
shaisma@gmail.com
goood!!
ഉമ്മ എന്റെ പൊന്നുമ്മയാ...മനസിലേക്ക് ഒരു സാന്ത്വനമായി ഉമ്മ നടന്നടുക്കുന്നത് പോലെ തോന്നി...നന്ദി , അഭിനന്ദനങ്ങള്‍...ഓര്‍മ്മപ്പെടുത്തലിന്
ഉമ്മയെപ്പറ്റി പറഞ്ഞതെല്ലാം ശരി,
പക്ഷെ,
‘പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ
മറക്കുകയില്ലെന്ന്’ ഒരു ദൈവം
എഴുതിവച്ചിരിക്കുന്നു.
എന്ന് പറഞ്ഞല്ലോ, ദൈവസ്നേഹത്തിനു
പെറ്റമ്മയുടെ സ്നേഹത്തെക്കാള്‍ വലുപ്പം
ഉണ്ട് എന്നതിന് യാതൊരു സംശയവും
വേണ്ട കേട്ടോ
ആശംസകള്‍
പുതിയ പോസ്റ്റ് ഒന്നും കണ്ടില്ല
എഴുതുക അറിയിക്കുക
APK
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല....
Post a Comment