ലോകത്തിലെ ഏറ്റവും വലിയ ഇ-മെയില്‍ സേവനമായ ഗൂഗിളിന്റെ ജി-മെയില്‍ അടിമുടി മാറി ഉപയോക്‌താക്കള്‍ക്ക് ലഭ്യമായി. ഇപ്പോഴിതാ മെച്ചപ്പെട്ട ഹൈ-ഡെഫിനിഷന്‍ തീമുകളും കൂടുതല്‍ വൈറ്റ് സ്‌പെയിസും സെര്‍ച്ചുമായി പുതിയ ജി-മെയില്‍ അനുഭവം ഉപയോക്‌താക്കള്‍ക്ക് ലഭ്യമായിരിക്കുന്നു.
ഇതുവരെയും പുതിയ പതിപ്പിലേക്ക് മാറാന്‍ സാധിക്കാത്തവര്‍ക്ക് ഇന്‍ബോക്‌സില്‍ താഴെ വലതുവശത്തെ സ്വിച്ച് ടു ദി ന്യൂ ലുക്ക് എന്ന ലിങ്ക് ക്‌ളിക്ക് ചെയ്‌താല്‍ പുതിയ ജി-മെയില്‍ ലോകത്തേക്ക് കടക്കാം. പുതിയ ജി-മെയിലിലെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ത്രെഡുകളായി ഇ-മെയില്‍- ത്രെഡുകളായി ഇ-മെയിലുകള്‍ വായിക്കാനാകുന്ന രീതിയില്‍ കോണ്‍വര്‍സേഷന്‍ വ്യൂ എന്ന തരത്തിലാണ് പുതിയതായി ലേ-ഔട്ട് തയ്യാറാക്കിയിരിക്കുന്നത്. തീര്‍ന്നില്ല വിശേഷം, ഇനിമുതല്‍ ഓരോ ത്രെഡിലും പ്രൊഫൈല്‍ ചിത്രവും ദൃശ്യമാകും.
എച്ച് ഡി തീമുകള്‍- ഉയര്‍ന്ന നിലവാരത്തിലുള്ള തീമുകളാണ് പുതിയ ജി-മെയിലിലെ മറ്റൊരു സവിശേഷത. ഇത് തിരഞ്ഞെടുക്കാനും ആക്‌ടിവേറ്റ് ചെയ്യാനും വളരെ എളുപ്പമാണ്. സെറ്റിംഗ്‌സ് മെനുവില്‍ തീംസ് സെലക്‌ട് ചെയ്‌താല്‍ മതിയാകും.
സ്‌മാര്‍ട്ടര്‍ നാവിഗേഷന്‍- ഇടതുവശത്തെ കോണ്‍ടാക്‌ടുകള്‍, ലേബല്‍, കംപോസ്, ചാറ്റ് തുടങ്ങിയവ ഇഷ്‌ടാനുസരണം മുകളിലോട്ടും താഴോട്ടും ചലിപ്പിക്കിനാകും. ഇതിനായി നാവിഗേഷന്‍ ബട്ടണ്‍ ദൃശ്യമാകുമ്പോള്‍ മൗസ് ഡ്രാഗ് ചെയ്‌താല്‍ മതിയാകും. അതുപോലെ തന്നെ ചാറ്റ് ലിസ്‌റ്റിന് മുകളില്‍ മൗസ് കൊണ്ടുവന്നാല്‍ മാത്രമെ അത് പൂര്‍ണമായി ദൃശ്യമാകുകയുള്ളു.
മെച്ചപ്പെട്ട സെര്‍ച്ചിംഗ് അനുഭവം- സെര്‍ച്ച് ബോക്‌സില്‍ ഒരു വാക്ക് ടൈപ്പ് ചെയ്‌താല്‍ രണ്ടുരീതിയില്‍ അത് ഗൂഗിള്‍ സെര്‍ച്ചില്‍ വേണോ അതോ ജിമെയിലില്‍ വേണോ എന്ന് നമുക്ക് തിരഞ്ഞെടുക്കാനാകും. അതായത് ജി-മെയിലില്‍ നിന്നുകൊണ്ടുതന്നെ അതിവേഗം ഗൂഗിള്‍ സെര്‍ച്ചിംഗ് നടത്താമെന്ന് സാരം.
എന്താ നിങ്ങളുടെ ജി-മെയില്‍ പുതിയ രൂപത്തിലേക്ക് മാറ്റുകയല്ലേ...



0 comments:
Post a Comment